അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പിടി കൂടിയ സംഭവത്തിൽ യുവാക്കൾക്ക് എം.ഡി.എം.എ സ്ഥലത്ത് എത്തിച്ചു നൽകിയയാളെയും ഒത്താശ ചെയ്‌തയാളെയും ബത്തേരി പോലീസ് പിടി കൂടി. ബത്തേരി, വാകേരി, തണ്ടപറമ്പിൽ വീട്ടിൽ, ടി.ആർ. അജിത്ത് രാജ് (25),ഗുഡല്ലൂർ, എസ്. അഭിജിത്ത്(27) എന്നിവരെയാണ് എസ്.ഐമാരായ സി.എം. സാബു, എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അജിത്ത് രാജിനെ ബാംഗ്ലൂരിൽ നിന്നും അഭിജിത്തിനെ ദേവർഷോലയിൽ നിന്നുമാണ് പിടികൂടിയത്. ചൊ വ്വാഴ്ച ഉച്ചയോടെയാണ് ബൈക്കിൽ കടത്തുകയായിരുന്ന 0.92 ഗ്രാം എം ഡിഎംഎയുമായി ബത്തേരി, കോളേരി പുത്തൻവീട്ടിൽ സാജോ ജോയ് (26),കേണിച്ചിറ, വെള്ളകുണ്ട് വീട്ടിൽ അ ക്ഷ യ്(23) എന്നിവരെ ബത്തേരി യിൽ വെച്ച് പിടികൂടിയത്.

വാഹനലേലം
ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15