എടവക: എടവക ഗ്രാമ പഞ്ചായത്ത് പരിധിയിലെ പാണ്ടിക്കടവ് അനധി
കൃതമായി പ്രവർത്തിക്കുന്ന അറവ് ശാലയിൽ രോഗം ബാധിച്ച് അവശയായ പശുവിനെ കൊണ്ടുവന്ന് അറക്കാനുള്ള നീക്കം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി അറവ് കേന്ദ്രം പരിശോധിച്ചപ്പോഴാണ് രോഗം ബാധിച്ച പശുവിനെ എത്തിച്ചതായി ബോധ്യപ്പെടുകയും പ്രസ്‌തുത അറവ് കേന്ദ്രം താൽകാ ലികമായി അടച്ച് പൂട്ടുകയും ചെയ്‌തത്. തുടർന്ന് രാവിലെ മെഡിക്കൽ ഓഫീസർ പുഷ്‌പ, വെറ്റിനറി സർജ്ജൻ ഡോ.സീലിയ,ഹെൽത്ത് ഇൻസ് പെക്ടർ മഞ്ജുനാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി വടക്കയിൽ, മനിഷ, പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ബൈജു, സീനിയർ ക്ലാർക്ക് കുരിയാക്കോസ് എന്നിവർ അടങ്ങുന്ന ടീം പരിശോധനനടത്തു കയും,വെറ്റിനറി ഡോക്ടർ നടത്തിയ പരിശോധനയിൽ പശു രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് പശുവിനെ അറക്കാൻ കൊണ്ടുവന്ന ജാഫർ എന്നയാളുടെ സമ്മതത്തോ ടെ ദയാവധത്തിന് വിധേയമാക്കുകയും, ജാഫറിൻ്റെ സ്വന്തം ചിലവിൽ മറവുചെയ്യുകയും ചെയ്‌തു. പുലർച്ചെ പശുവിനെ അറത്ത് ഇറച്ചി മാ നന്തവാടി മാർക്കറ്റിലും മറ്റും വിൽക്കാനുള്ള നീക്കമാണ് ഇതോടെ നില ച്ചത്. അനധികൃതമായി പ്രവർത്തിക്കുന്ന അറവ് ശാല അടച്ച് പൂട്ടി പഞ്ചാ യത്ത് സീൽ വെക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ് തതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







