വെള്ളമുണ്ടയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളമുണ്ട 8/4 യൂണിറ്റ് ആവശ്യപ്പെട്ടു. വെള്ളമുണ്ട പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് കോവിഡ് രോഗികൾ ഉള്ളത്.ചില വാർഡുകളിൽ മാത്രം രോഗികൾ ഉള്ളപ്പോൾ മൈക്രോ കണ്ടെയ്ൻ മെന്റ് സോണാക്കിയാൽ മതിയെന്നാണ് മുഖ്യമന്ത്രി പോലും പറഞ്ഞിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി തുടർച്ചയായി വെള്ളമുണ്ടയെ കണ്ടൈയ്ൻമന്റ് സോണിൽ നിലനിർത്തുകയാണ്. പഞ്ചായത്ത് ഭരണസമിതിയോട് അന്വേഷിച്ചപ്പോൾ ജില്ലാ ഭരണകൂടത്തോട് ശുപാർശ ചെയ്തിട്ടുണ്ട് എന്നാണ് മറുപടി ലഭിച്ചതെന്ന് വ്യാപാരികൾ പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രതിദിന കളക്ഷൻ 10 കോടി കടന്നു; റെക്കോഡ് നേട്ടവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഓണക്കാല യാത്രകൾക്ക് പിന്നാലെ കെഎസ്ആർടിസിയിൽ റെക്കോർഡ് കളക്ഷൻ. ഇന്നലെ മാത്രം 10.19 കോടി രൂപയുടെ കളക്ഷനാണ് കെഎസ്ആർടിസി നേടിയത്. ആദ്യമായാണ് കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 10 കോടി കടക്കുന്നത്.