മാനന്തവാടി:ചൂട്ടക്കടവിലും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പ്രവേശനഭാഗത്തും വെള്ളം ഇറങ്ങാത്തതിനാല്‍ മാനന്തവാടി മുന്‍സിപ്പാലിറ്റി,എടവക പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള പമ്പിങ് തുടങ്ങാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും വെള്ളം ഇറങ്ങിയാലുടന്‍ ഇലക്ട്രിക്കല്‍ പരിശോധനകള്‍ക്ക് ശേഷം പമ്പിങ് പുനഃസ്ഥാപിക്കുന്നതാണെന്നും ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കൂടാതെ വള്ളിയൂര്‍കാവ്,കുടല്‍ക്കടവ് പമ്പ് ഹൗസുകളിലും വെള്ളപൊക്കം മൂലം പമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം
ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ