പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ – ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു.

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. കളിക്കാന്‍ ഉപയോഗിച്ച 44 ശീട്ടുകളും, 131,950 രൂപയും കസ്റ്റഡിയിലെടുത്തു.

യവനാര്‍കുളം, കൂനംപറമ്പില്‍ വീട്ടില്‍, ജയ്‌സണ്‍(48), വാളാട്, കരിയാടന്‍കണ്ടി വീട്ടില്‍, ഫൈസല്‍(28), പേരിയ, ചെമ്മാനപ്പള്ളി വീട്ടില്‍, ജിതിന്‍(30), യവനാര്‍കുളം, മേച്ചേരി വീട്ടില്‍, എം.ജെ. ബേബി(57), കുറ്റ്യാടി, വെള്ളക്കുടി വീട്ടില്‍, മുസ്തഫ(44), വാളാട്, കാരച്ചാല്‍ വീട്ടില്‍, കെ.എ. കേളു(50), വാളാട്, മേച്ചേരി വീട്ടില്‍ സന്തോഷ്(42), മക്കിയാട്, പാണ്ടകശാല വീട്ടില്‍ റെജി(44), വാളാട് പുതുശേരി വീട്ടില്‍, പി.ആര്‍. സജേഷ്(41) എന്നിവരെയാണ് പിടികൂടിയത്. എസ്.ഐ സോബിന്‍, എ.എസ്.ഐ ബിജു വര്‍ഗീസ്, എസ്.സി.പി.ഒ ജിമ്മി, സി.പി.ഒമാരായ സുധീഷ്, വാജിദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ക്വട്ടേഷൻ ക്ഷണിച്ചു.

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ

ക്വട്ടേഷൻ ക്ഷണിച്ചു

കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,

ദേശീയ അപ്രന്റിസ്ഷിപ്പ് മേള ഡിസംബർ 22ന്

ഐ.ടി.ഐ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിന് ജില്ലയിലെ ഐ.ടി.ഐകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റിസ്ഷിപ്പ് മേള (പി.എം.എൻ.എ.എം) സംഘടിപ്പിക്കുന്നു. ഡിസംബർ 22ന് രാവിലെ 9.30 മുതൽ കൽപ്പറ്റ കെ.എം.എം ഗവ

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം കാണുക :ഓൾ കേരള ടൂറിസം അസോസിയേഷൻ

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ബ്ലോക്കുകൾ വയനാടൻ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്s ജില്ലാകമ്മിറ്റി ആവശ്യപെട്ടു. ആക്ട സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾക്ക് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ആക്ട

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസർ ; പുരുഷന്മാർ അറി‍ഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പുരുഷന്മാരിൽ ഏറ്റവും സാധാരണമായ രണ്ടാമത്തെ ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാർ 40 വയസ്സ് തികയുമ്പോൾ പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വസ്തുതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. പുരുഷ പ്രത്യുത്പാദന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.