വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും വികസന പ്രക്രിയയിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം സര്‍ക്കാര്‍ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിന്റെ വികസന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതാ ശശിക്ക് കൈമാറി പ്രകാശനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 327 കുടുംബങ്ങൾക്ക് ഭവന നിർമ്മാണം പൂർത്തിയാക്കി. തനത് പദ്ധതികളായി ഓക്സിജൻ പാർക്ക്, മണിവയൽ പച്ചതുരുത്ത്, ക്ഷീരകർഷകർക്ക് പാലിന് സബ്സിഡി, തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് ആടിൻകൂട്, തൊഴുത്ത്, കോഴികൂട് നിർമ്മാണം തുടങ്ങിയവ നടപ്പാക്കി. കൂടാതെ, ഉണരാം ഉയരാം പദ്ധതിയിലൂടെ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്‍ടോപ്പുകൾ വിതരണം ചെയ്തു. ആയുർ ആരോഗ്യം, മെൻസ്ട്രൽ കപ്പ് വിതരണം, സമഗ്ര വയോജന ആരോഗ്യ പദ്ധതി, ഇ-ഗുരുകുലം, ബേബി ഹെൽത്ത് ഷോ, വന്ദനം വയോജനക്ഷേമ പദ്ധതി, കെയർ ഫോർ ലൗ സെർവിക്കൽ ക്യാൻസർ, ഗ്രീൻസ് കഫെറ്റീരിയ, സുഗതകുമാരി സ്മൃതിവനം, ആരോഗ്യ പോഷണം പദ്ധതി, ഓഗ്മെന്റഡ് വെതർ സ്റ്റേഷൻ, അഗ്രോ റൂട്ട് പദ്ധതി, ക്ലീൻ ആൻഡ് ഗ്രീൻ മീനങ്ങാടി തുടങ്ങി നിരവധി നൂതനാശയങ്ങൾ പഞ്ചായത്ത് വിജയകരമായി നടപ്പാക്കി.

മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ വ്യാപാര സമുച്ചയം യാഥാർഥ്യമാക്കണമെന്ന ആവശ്യം ഓപ്പൺ ഫോറത്തിൽ ചർച്ചയായി. സമ്പൂർണ്ണ ശുചിത്വം കൈവരിക്കാൻ മാലിന്യ പരിപാലന പദ്ധതി ആവിഷ്ക്കരിക്കണമെന്നും കാർഷിക മേഖലയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ രൂപീകരിക്കണമെന്നും പ്രതിനിധികൾ നിർദ്ദേശിച്ചു. പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യവും ഉയര്‍ന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി വാസുദേവൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസൺ ലത ശശി, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബാവ പാലക്കുന്ന്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ പിള്ള, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവര്‍‌ പങ്കെടുത്തു.

14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; ഇതുകണ്ട മാതാപിതാൾക്ക് നേരെ ആക്രമണം, 19കാരൻ അറസ്റ്റിൽ

ആലപ്പുഴ: 14 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 19കാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന്

ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചു; ആശ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം കൂട്ടി; സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ അറിയാം…!

തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. ▪️ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി. ▪️പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ▪️ആശാ

പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയില്‍ – ഒന്നര ലക്ഷേത്താളം രൂപയും പിടിച്ചെടുത്തു.

തലപ്പുഴ: പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘം പോലീസിന്റെ പിടിയില്‍. 28.10.2025 തിയതി രാത്രി തവിഞ്ഞാല്‍, യവനാര്‍കുളത്തെ ഒരു വീട്ടില്‍ വെച്ച് പണം വെച്ച് ചീട്ടുകളിച്ച ഒമ്പത് പേരെയാണ് തലപ്പുഴ പോലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വികസന സദസ്

വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി അസൈനാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യങ്ങൾ പരിപാലിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാന

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റിക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുളുടെ അസൽ, പകർപ്പ്, അംഗീകൃത

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു.

വികസന നേട്ടങ്ങള്‍ ചര്‍ച്ച് ചെയ്ത് കോട്ടത്തറ ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്ഉമ്മന്‍ചാണ്ടി സ്മാരക ഹാളില്‍ നടന്ന വികസന സദസ് പ്രസിഡന്റ് പി.പി റനീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതമായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.