എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി മുഖേന ജില്ലയ്ക്ക് ലഭ്യമായ ഫണ്ട് ഓഡിറ്റ് ചെയ്യുന്നതിന് അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പാനലിലുള്‍പ്പെട്ട ഓഡിറ്റര്‍മാരില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2022-23 സാമ്പത്തിക വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തേക്കുള്ള നിരക്ക് ലഭ്യമാക്കണം. ജി.എസ്.ടി അടക്കമുള്ള വാര്‍ഷിക നിരക്കാണ് രേഖപ്പെടുത്തേണ്ടത്. താത്പര്യപത്രം മുദ്രവെച്ച കവറില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍, കല്‍പ്പറ്റ, വയനാട് വിലാസത്തില്‍ ജൂണ്‍ 20 ന് ഉച്ചക്ക് രണ്ടി നകം ലഭിക്കണം. ഫോണ്‍- 04936-202626.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍