പേരിയ സിഎച്ച്സി യുടെ കീഴിൽ വരുന്ന എല്ലാ സ്കൂളുകളിലും റാബീസ് രോഗത്തിന് എതിരായി ബോധവൽക്കരണ ക്ലാസും
മഴക്കാല രോഗങ്ങൾ ആയിട്ടുള്ള എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കെതിരായുള്ള പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും പേരിയ സി എച്ച് എസ് സി യുടെ കീഴിലുള്ള എഴു സ്കൂളുകളിലും മെഡിക്കൽ ഓഫീസർ ഡോ: ഷീജയുടെ നേതൃത്വത്തിൽ
നടത്തി. കിണർ ക്ലോറിനേഷൻ നടത്തി കിണറിലെ വെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർമാർ പബ്ലിക് ഹെൽത്ത് നേഴ്സ് എംഎൽഎസ്ബി സ്റ്റാഫ് തുടങ്ങിയവരും ചേർന്നാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്, അധ്യാപകരും വിദ്യാർത്ഥികളും പരിപാടിക്ക് മികച്ച പിന്തുണ നൽകി.

പൊതുജന പരാതി പരിഹാരം
ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ