മോഹൻലാല്‍, പ്രഭാസ്, അക്ഷയ് കുമാർ, വിഷ്ണു മഞ്ചു, ശരത് കുമാർ തുടങ്ങിയ വമ്ബൻ താരനിര ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കണ്ണപ്പ.’ മോഹൻലാല്‍ വീണ്ടും തെലുങ്കിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാകും മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും എത്തുന്നത്.
https://youtu.be/BC2rth87zyY
മുകേഷ് കുമാർ സിങാണ് ചിത്രത്തിന്റെ സംവിധാനം. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചിത്രം, കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥയാണ് പറയുന്നത്. 100 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ആക്ഷനും, വിഷ്വല്‍സിനും യാതോരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. മോഹൻലാല്‍ അടക്കമുള്ള താരങ്ങളുടെ ലൂക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ചിത്രത്തിലെ മറ്റൊരു അഭിനേതാവായ, മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന് ഷെല്ഡന് ചാവു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ