ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ SPC യൂണിറ്റ് വായനദിനം ആഘോഷിച്ചു. കേഡറ്റ്സുകളെ കൊണ്ട് വായന പ്രതിജ്ഞയും, കുട്ടികളുടെ വായനശേഷി വർദ്ധിപ്പിക്കുന്നതിനായി പുസ്തകവിതരണവും നടത്തി. സ്കൂളിലെ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ കെ ഷിജിത്ത് കുമാർ, എന്നിവർ വായനദിന ആശംസകൾ നേർന്നു.. കുട്ടികളിൽ വായന ശീലം വർദ്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. CPO വൈശാഖ്, ACPO ബിന്ദു, കമാൻഡർ റിസ്‌ലിൻ റിജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ