തേറ്റമല:പുതിയപാടി
ഹിദായത്തുദ്ദീൻ മദ്രസയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
രക്ഷകർതൃസംഗമവും പൊതുപരീക്ഷ വിജയികൾക്കുള്ള
അനുമോദന ചടങ്ങും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
റഷീദ് ഹസനി അധ്യക്ഷത വഹിച്ചു.ശരീഫ് മംഗലത്ത്,
അൻവർ കെ, നാസർ കെ, മൊയ്‌തീൻ കെ, ഖാലിദ് എം,അബ്ദുള്ള സഅദി, മൊയ്തുട്ടി മുസ്ലിയാർ, ഇബ്രാഹിം സഖാഫി, സൈനുദ്ധീൻ തടത്തിൽ, സൻഫീർ എഫ്, ജലീൽ ടി തുടങ്ങിയവർ സംസാരിച്ചു.
ജീവസന്ധാരണത്തിനു വഴികാട്ടുന്നതുമാത്രമല്ല വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം, വ്യക്തിയുടെ കാഴ്ചപ്പാടുകള്‍ മെച്ചപ്പെടണം; ഉന്നതമാവണം, സംസ്കാരത്തിന്‍റെ വേരുകള്‍ ബലപ്പെടുത്താന്‍ ഉതകുന്നതുമാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി പറഞ്ഞു.
തടസ്സങ്ങളില്ലാത്ത, ആശങ്കകളില്ലാത്ത, ധാർമിക ജീവിതത്തിലേക്ക് വിദ്യാർത്ഥിയെ കൈപിടിച്ചുയര്‍ത്തണം. സ്വതന്ത്രമായ ചുറ്റുപാടില്‍ മറ്റുള്ളവരെ സമന്മാരായി കാണാനും ബഹുമാനിക്കാനും വഴികാട്ടുന്ന സാംസ്‌കാരിക ബോധത്തെ കരുത്തുറ്റതാക്കുന്ന പ്രക്രിയയാവണം വിദ്യാഭ്യാസമെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.