മാനന്തവാടി: കേരള സംസ്ഥാന മൊബൈൽ ഫോൺ ടവർ എംപ്ലോ
യീസ് യൂണിയൻ സിഐടിയുവിൻ്റെ നേത്യത്വത്തിൽ റിലൈൻസ് ജിയോ തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങു ന്നു. ജിയോക്ക് വേണ്ടി ജോലി ചെയ്യുന്ന തൊഴിലാളികളുടെ പി.എഫ് അടക്കാത്തതിലും ടി.എ നൽകാതേയും ശമ്പളം കൃത്യസമയത്ത് വിതരണം ചെയ്യാത്തതിലും ആനുകൂല്യങ്ങൾ നൽകാത്തതതിലും പ്രതിഷേധിച്ചാണ് റിലൈൻസ് ജിയോ തൊഴിലാളികൾ അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുന്നത്. സമരത്തിന്റെ ഭാഗമായി മാനന്ത വാടി എ.ജി 2 സൈറ്റ് ഉപരോധ സമരം നടത്തി. സിഐടിയു വയനാട് ജില്ല പ്രസിഡന്റ് പി.വി സഹദേവൻ സമരം ഉദ്ഘാടനം ചെയ്തു.

നഴ്സ് നിയമനം
മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍