ബത്തേരി : സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ക്യാൻവാസിൽ കയ്യൊപ്പ് ചാർത്തികൊണ്ട് നടത്തിയത് വിദ്യാർത്ഥികൾക്ക് പുതുമയാർന്ന അനുഭവമായി . രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിന്റെ ഉദ് ഘാടനം നഗരസഭാ ചെയർമാൻ ടി കെ രമേശ് നിർവഹിച്ചു . വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് മുഖ്യ പ്രഭാഷണം നടത്തി . പി ടി എ പ്രസിഡന്റ് ടി കെ ശ്രീജൻ , പ്രിൻസിപ്പൽ പി എ അബ്ദുൾനാസർ , എസ് എം സി ചെയർമാൻ സുബാഷ് ബാബു , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ് , സുജിത് കുമാർ ജി , അനിൽകുമാർ എൻ എന്നിവർ സംസാരിച്ചു .

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്