വാരാമ്പറ്റ: വാരാമ്പറ്റ കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38)
എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ തോട്ടത്തിൽ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്.ആതിരയുടെ ഭർത്താവാണ് ഇയാൾ. ശനിയാഴ്‌ച രാത്രി ഒൻപതരയോടെയാണ് സംഭവം. മദ്യലഹരിയിൽ രാജു ഇരു വരേയും വെട്ടുകയായിരുന്നു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആതിരയുടെ കൈക്ക് ഗുരുതര പരിക്കേ റ്റിട്ടുണ്ട്. കൂടാതെ ഷോൾഡറിനും പരിക്കുണ്ട്. മാധവിയുടെ തലയ്ക്കാണ് പരിക്ക്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. രാജുവിനെതിരെയുള്ള അഞ്ചാമ ത്തെ കേസാണിത്. മുൻപും കൊലപാതകശ്രമം, പോലീസുകാരെ മർദിക്കൽ, അടിപിടി തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുള്ളതായി പോലീസ് അറിയിച്ചു.

വാഹന ക്വട്ടേഷന്‍
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലെ 19 വിദ്യാര്‍ത്ഥികളെയും നാല് ജീവനക്കാരെയും ജനുവരി 16,17 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും തിരികെ എം.ആര്‍.എസില്‍







