കൽപ്പറ്റ:മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൽപ്പറ്റയിൽ പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൻ്റെ ഷീറ്റുകൾ ഇളകി നിലം പതിച്ചു. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തെ ആറ് ഷീറ്റുകളാണ് ഇളകി വീണത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കനത്ത മഴയായതിനാൽ യാത്രക്കാർ ബസ് സ്റ്റാൻഡിൽ കയറി നിന്നതിനാൽ അപകടം ഒഴിവായത് . ആ സമയത്ത് യാത്രക്കാരും വാഹനങ്ങളും കുറവായിരുന്നുവെന്നും സമീപത്തെ കച്ചവടക്കാർ പറഞ്ഞു

ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ
കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു







