വെള്ളമുണ്ട ഐ.ടി.ഐ അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ ലഭ്യമായ സ്ഥലത്തോട് ചേര്‍ന്നുള്ള 50 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അറിയിച്ചു. വ്യാവസായിക പരിശീലന വകുപ്പ് അനുവദിച്ച വെളളമുണ്ടയിലെ ഐ.ടി.ഐക്ക് ഇതോടെ സൗകര്യപ്രദമായ സ്വന്തം കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയും. കെട്ടിട നിര്‍മ്മാണം വൈകാതെ തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. ഐ.ടി.ഐ യുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പത്ത് കോടി രൂപ നേരത്തെ വകയിരുത്തിയിരുന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആദ്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഏറ്റവും മികവാര്‍ന്ന രീതിയില്‍ സ്ഥാപനത്തെ വളര്‍ത്തി കൊണ്ടുവരുന്നതിനുള്ള നിരന്തര ഇടപെടല്‍ നടത്തുമെന്നും മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്