സുൽത്താൻ ബത്തേരി :ഇസാഫ് ഫൌണ്ടേഷൻ ഇസാഫ് ബാങ്കിന്റ CSR ഫണ്ട് ഉപയോഗിച്ച് സുൽത്താൻ ബത്തേരി കുടുംബശ്രീ സി ഡി എസ് ന്റെയും സഹകരണത്തോടെ 2 ദിവസത്തെ സൗജന്യ കുട നിർമ്മാണ പരിശീലനം നൽകി. ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘടനം ശ എൽസി പൗലോസ് ( വൈസ് ചെയർപേഴ്സൺ ) നിർവഹിച്ചു. ചടങ്ങിൽ രഞ്ജിത്ത് കുമാർ ( ഇസാഫ് ബത്തേരി ബ്രാഞ്ച് മാനേജർ ), ഹിമവർഷ കാർത്തികേയൻ ( ഇസാഫ് ഫൌണ്ടേഷൻ വയനാട് കോർഡിനേറ്റർ ), ജിംഷ വിജയകുമാർ ( സോഷ്യൽ ഇനിഷ്യറ്റീവ് വയനാട് കോർഡിനേറ്റർ ), സുപ്രിയ ( സി ഡി എസ് ചെയർപേഴ്സൺ ) എന്നിവർ പങ്കെടുത്തു. 2 ദിവസത്തെ പരിശീലനത്തിന് സബിത നേതൃത്വം നൽകി. 40 ഓളം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







