അരണപ്പാറ: വീട്ടുമുറ്റത്തെത്തിയ കാട്ടാന ഗൃഹനാഥന് നേരെ പാഞ്ഞടുക്കുകയും ബൈക്ക് അടിച്ച്തെറിപ്പിക്കുകയും ചെയ്‌തതായി പരാതി. തിരുനെല്ലി അരണപ്പാറയിലെ കെബി ഹംസയുടെ വീട്ടുമുറ്റത്താണ് ഇന്നലെ രാത്രി കാട്ടാനയെത്തിയത്. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കാട്ടാന തന്റെ നേരെ പാഞ്ഞടുത്തതായും മുറ്റത്ത് ബൈക്ക് ഉണ്ടായതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും ഹംസ പറഞ്ഞു. തുടർന്ന് തുമ്പി കൈ കൊണ്ട് കാട്ടാന ബൈക്ക് അടിച്ചു തെറുപ്പിച്ചു. ഉടനെ വീട്ടുകാർ അപ്പപ്പാറ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയും ഉടൻ തന്നെ സ്ഥല ത്തെത്തിയ വനപാലകർ ആനയെ തുരത്തുകയുമായിരുന്നു. പ്രദേശ ത്ത് കാട്ടാന ശല്യം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്