ഫിറ്റ്നസ് നഷ്ടമായി സർവിസ് നിർത്തിവെച്ച ആറു ബസുകള്‍ കത്തിനശിച്ചു. ബംഗളൂരു നോർത്തിലെ ഹെഗ്ഗനഹള്ളി ക്രോസിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല.
മൂന്ന് യൂനിറ്റ് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സ്വകാര്യ നഴ്സിങ് കോളജിന് സമീപം നിർത്തിയിട്ട ബസുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് രാജഗോപാല്‍ നഗർ പൊലീസ് അറിയിച്ചു. തീപിടിത്ത കാരണം വ്യക്തമല്ല.