വെണ്ണിയോട്: നിത്യോപയോഗ സബ്സിഡി സാധനങ്ങൾ ആവശ്യത്തിന് ലഭ്യമാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടത്തറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് മാവേലി സ്റ്റോറിന് മുന്നിൽ ധർണ്ണ നടത്തി. കെ പി സി സി അംഗം പി പി ആലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷം വഹിച്ചു.മാണി ഫ്രാൻസിസ്, പി പി റനീഷ്, സുരേഷ് ബാബു വാളൽ, ജോസ് മേട്ടയിൽ, സി.കെ ഇ ബ്രാഹിം, എം വി ടോമി, വി ഡി സാബു, അനീഷ് പി എൽ, പുഷ്പസുന്ദരൻ എം.ആർ മൈക്കിൾ എന്നിവർ സംസാരിച്ചു. പി എൽ ജോസ്,ഹണി ജോസ്, വേണുഗോപാലൻ, ടി ഇബ്രായി, ഒ.ജെ ബിന്ദു,ഇ.ആർ പുഷ്പ ശാന്തബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.