കല്‍പ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയില്‍ റെഡ് റിബ്ബണ്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്ലാസ്സ് നടത്തി. ജീവനക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ രക്തദാനത്തില്‍ പങ്കാളികളായി. സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ എ.എ അജിത് ഉദ്ഘാടനം ചെയ്തു. ഗൂപ്പ് ഇന്‍സ്ട്രക്ടര്‍ പി.പി ജ്യോതിഷ് അധ്യക്ഷനായിരുന്നു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷൈനി, റെഡ് റിബ്ബണ്‍ ക്ലബ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ജെയിംസ്, ക്ലബ് മെമ്പര്‍ അന്‍സിയ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്