കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്നവരും ഓഗസ്റ്റ് 24 നകം പെന്‍ഷന്‍ മസ്റ്ററിങ് നടണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളില്‍ എത്തിയാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടത്. വീട്ടിലെത്തി മസ്റ്ററിങ് ചെയ്യേണ്ട കിടപ്പ് രോഗികള്‍ സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളെ അറിയിക്കണം. ഫോണ്‍-04936206355

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്