ജില്ലയില്‍ സാക്ഷരത മിഷന് ആഭിമുഖ്യത്തില്‍ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ ആരംഭിച്ചു. നാല് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ 763 പഠിതാക്കളാണ് ആദ്യ ദിവസം പരീക്ഷയെഴുതിയത്. ഇവരില്‍ 460 പേര് ഒന്നാം വര്‍ഷ തുല്യതാ പഠിതാക്കളും 303 പേര് രണ്ടാം വര്‍ഷ തുല്യതാ പഠിതാക്കളുമാണ്. പരീക്ഷയെഴുതിയ 763 പേരില്‍ 608 പേരും സ്ത്രീകളാണ്. ട്രാന്‍സ്ജെഡര്‍ വിഭാഗത്തില്‍ നിന്ന് ഒരു പഠിതാവും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്ന് 174 പേരും 25 പട്ടികജാതി വിഭാഗത്തിലെ പഠിതാക്കളും ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് 4 പേരുമാണ് പരീക്ഷയെഴുതുന്നത്. ഒന്നാംവര്‍ഷ തുല്യതാ പരീക്ഷയെഴുതുന്ന 70 വയസ്സുക്കാരി സുലോചന അമ്മയാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാവ്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലായി നടക്കുന്ന തുല്യതാ പരീക്ഷയില്‍ കൊമേഴ്സ് വിഭാഗത്തില്‍ 38 പേരാണ് പരീക്ഷയെഴുതുന്നത്. ജൂലൈ 14 ന് പരീക്ഷ പൂര്‍ത്തിയാകും.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.