ആപ്പിലൂടെ വായിപ്പ; ആപ്പിലായി യുവാക്കൾ

തിരുവനന്തപുരം : ക്രെഡിറ്റ് ലൈൻ വായ്പ കെണിയിൽ പെടുന്നവർ പെരുകുന്നു. ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇൗടും രേഖ സമർപ്പണവും ഇല്ലാതെ വായ്പ ലഭ്യമാക്കുമെന്നതിനാൽ പലരും ആവശ്യമില്ലാതെ പോലും വായ്പ എടുക്കുന്നു. തിരിച്ചടവിൽ വീഴ്ച വരുന്നതോടെ കാര്യങ്ങൾ തകിടം മറിയും. ഒരു വായ്പയുടെ കടം വീട്ടാൻ വീണ്ടും ആദ്യം മാർഗ്ഗത്തിൽ വായ്പയെടുത്ത് കുടുങ്ങുകയാണ് പലരും.

മൊബൈലിലൂടെയും മറ്റും നിരന്തരം സന്ദേശം അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ഫിനാൻഷ്യൽ ടെക്നോളജി കമ്പനികളാണ് പിന്നിൽ. യോയോ കേഷ്,സ്പീഡി റുപ്പി, ക്രേസി റുപ്പി, ഗോൾഡ് റോൾ, റുപ്പി ടോപ്പ്, വി റുപ്പി , മണി ട്രാപ്പ്, ലോൺ ടാപ്പ്, ലേസി പേ, സെറ്റ് മണി തുടങ്ങി നിരവധി ആപ്പുകൾ ഉണ്ട്.

ആപ്പ് ഗൂഗിൾ പ്ലേയിൽ നിന്ന് ഡൗൺലോഡ് ചെയ്തിട്ട് പേര് അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ നൽകണം. അപേക്ഷകന്‍റെ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് നിമിഷങ്ങൾക്കകം വായ്പ അക്കൗണ്ടിലെത്തും. കൃത്യമായി തിരിച്ചടച്ചാൽ കൂടുതൽ വായ്പയ്ക്ക് അർഹരാണെന്ന് അറിയിപ്പും വരും. തിരിച്ചടച്ചില്ലെങ്കിൽ വൻ തുക പിഴ ചുമത്തും. 2000 രൂപ വായ്പ എടുത്താൽ 1800 രൂപയാണ് കിട്ടുക. ഏഴുദിവസത്തിനകം തിരിച്ചടക്കണം. വീഴ്ചവരുത്തിയാൽ 50 ശതമാനം വരെയാകും പിഴ. ഒരു ആപ്പിലെ കടംവീട്ടാൻ പലരും മറ്റൊരു ആപ്പിൽ നിന്ന് കടം വാങ്ങുകയാണ് പതിവ്. തിരിച്ചടവ് മുടങ്ങിയാൽ ഫോട്ടോ ഉൾപ്പെടെ ഇന്റർനെറ്റിൽ തട്ടിപ്പുകാരൻ എന്ന് മുദ്രകുത്തി പ്രചാരണം നടത്തും. ഇത് ഗുണ്ടാ ആക്രമണം വരെഎത്തും. നിബന്ധനകളും വ്യവസ്ഥകളും മനസ്സിലാക്കാതെയാണ് പലരും, ക്രെഡിറ്റ് ലൈൻ വായ്പയിൽ ചെന്ന് വീഴുന്നത്. രക്ഷിതാക്കൾ അറിയാതെ നിരവധി യുവജനങ്ങൾ ഊരാക്കുടുക്കിൽ ആയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെക്കുറിച്ച് സൈബർ സെൽ അന്വേഷണം തുടങ്ങി.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.