ബത്തേരി : കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടുകൂടി കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ് ) എൽ പി , യു പി , ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ ബത്തേരി ഉപജില്ല മത്സരം മീനങ്ങാടി ജിഎൽപി സ്കൂളിൽ വെച്ച് ജൂലൈ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 150ലേറെ മത്സരാർത്ഥികൾ പങ്കെടുക്കും . ടാലൻ്റ് ടെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന
പാരന്റിംഗ് മീറ്റ് WMO കോളേജിലെ അറബിക് വിഭാഗം മേധാവി ഡോ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യും.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.