മാനന്തവാടി മുന്‍സിഫ് കോടതിയിലെ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയിലേക്ക് 5അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പേര്, അഡ്രസ്സ്, വയസ്സ്, ജനനതീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, യോഗ്യത, അഭിഭാഷകരായുള്ള പ്രവര്‍ത്തി പരിചയം, എന്‍ റോള്‍മെന്റ് നമ്പര്‍ ആന്റ് തിയതി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 25 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ ജില്ലയിലെ സ്ഥിര താമസക്കാരും, സര്‍ക്കാര്‍ കേസുകള്‍ കൈകാര്യ ചെയ്യുന്നതില്‍ തല്‍പ്പരരും ആയിരിക്കണം. 2023 നവംബര്‍ മാസത്തിലെ അറിയിപ്പ് പ്രകാരം അപേക്ഷ നല്‍കിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍-04936 202251

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍