വാരാമ്പറ്റ ഗവ ഹൈസ്‌ക്കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ദിവസവേതാടിസ്ഥാനത്തില്‍ താത്കാലിക നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂലൈ 18ന് രാവിലെ 10.30ന് അഭിമുഖത്തിന് ഓഫീസിലെത്തണം. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനാണ് അഭിമുഖം. ഫോണ്‍-9947565541

സീറ്റൊഴിവ്
മാനന്തവാടി ഗവ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ്, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ആറിന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പകര്‍പ്പ് sijomathewmundakutty@gmail.com ലോ, കോളേജ് ഓഫീസില്‍ നേരിട്ടോ നല്‍കണം.