ബത്തേരി: ലഹരി വിരുദ്ധ സംസ്കാരത്തിൻ്റെ പ്രചാരകരും സംരക്ഷകരുമായി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ അസംപ്ഷൻ ഹൈസ്കൂളിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ലഹരി വിരുദ്ധ പാർലിമെൻ്റ്, ദൃഢനിശ്ചയത്തിൻ്റെ കൈയ്യൊപ്പ് ലഹരിവിരുദ്ധ വിദ്യാർത്ഥി സമിതി രൂപീകരണം, പോസ്റ്റർ രചന, മുദ്രാവാക്യ മത്സരം, ഫ്ലാഷ് മോബ്, സന്ദേശ പ്രചരണം എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. രക്ഷാകർത്താക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ മന:ശാസ്ത്ര വിദഗ്ദ്ധനായ കൈലാസ് ബേബി വിഷയാവതരണം നടത്തി.ഹെഡ്മാസ്റ്റർ ബിനു തോമസ്, സജി ആൻ്റണി, ഗീതി റോസ്, പി ടി എ പ്രസിഡണ്ട് ബിജു ഇടയനാൽ, സ്കൂൾ ലീഡർ ആൻമരിയ ബിജു നേതൃത്വം നൽകി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്