വയനാട്ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 900 കണ്ടി, എടക്കല്‍ ഗുഹ ഉള്‍പ്പെടെയുള്ള സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു. കാലവര്‍ഷം ശക്തി പ്രാപിച്ചതിനാൽ പൊതുജനങ്ങള്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണം. പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. പുഴകളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കണം.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.