മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ആശ്വാസമേകുവാൻ പൊതു മേഖല സ്ഥാപനമായ കേരള ഫീഡ്സ് സ്നേഹസ്പർശം പദ്ധതി പ്രകാരം കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. വയനാട്ടിലെ പനമരം ക്ഷീരസംഘത്തിൽ വെച്ച് നടന്ന ചടങ്ങ് ക്ഷീര വികസന വകുപ്പ് വയനാട് ജില്ലാ ഡെപ്യൂട്ടി ഡയരക്ടർ ഫെമി വി.മാത്യു ഉദ്ഘാടനം ചെയ്തു. പനമരം ക്ഷീര സംഘം പ്രസിഡന്റ് ജോർജ് ഒ. എം. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ സിനാജുദ്ധീൻ. പി. എച്ച്, പനമരം ബ്ലോക്ക് ക്ഷീര വികസന ഓഫീസർ അഭിലാഷ് പി, ഡയരക്ടർമാരായ ആന്റണി കെ. വി, ജോസഫ് എ. ജി, വേണുഗോപാൽ പി.കേരള ഫീഡിസ് എക്സിക്യൂട്ടീവ് നിധീഷ് , സംഘം സെക്രട്ടറി സ്മിത കെ. എം എന്നിവർ പങ്കെടുത്തു.ദുരിത ബാധിത പ്രദേശങ്ങളും സംഘം സന്ദർശിച്ചു