ബത്തേരി : ബത്തേരി സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് വിദ്യാർത്ഥികളും , അധ്യാപകരും , പി ടി എ ഭാരവാഹികളും കുപ്പാടി പ്രളയ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും 25 ക്യാമ്പ് അംഗങ്ങൾക്കും ഉച്ചഭക്ഷണതിനാവശ്യമായ അരി , പച്ചക്കറികൾ , മറ്റു പലചരക്കു സാധനങ്ങൾ എന്നിവ നഗരസഭാ ചെയർമാൻ ടി കെ രമേശ് , സ്ഥിരം സമിതി അധ്യക്ഷ ലിഷ പി എം , സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ വില്ലജ് ഓഫീസർ ഷൈൻ ബാബുവിന് കൈമാറി . വിദ്യാർത്ഥികൾ ഏറെ നേരം ക്യാമ്പ് അംഗങ്ങളുമായി സംസാരിക്കുകയും ക്യാമ്പിലെ കുട്ടികൾക്ക് പഠന പിന്തുണ നൽകുകയും ചെയ്തു . എൻ എസ് എസ് ലീഡേഴ്സായ എബെൽ സക്കറിയ, കാതറിൻ അജിത് , പ്രോഗ്രാം ഓഫീസർ സുനിത ഇല്ലത് എന്നിവർ സംസാരിച്ചു

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്ത്താന് ബത്തേരി ഗവ. സര്വ്വജന വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലെ വൊക്കേഷന് ഹയര് സെക്കന്ഡറി വിഭാഗം അഗ്രികള്ച്ചര് വിദ്യാര്ത്ഥികള് നാഷണല് സര്വീസ് സ്കീമിന്റെ നേതൃത്വത്തില് നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്ത്താന് ബത്തേരി







