ബത്തേരി :കാലത്തിനൊപ്പം സഞ്ചരിച്ച് പുതു പാഠപുസ്തകത്തിലെ പുത്തൻ സാധ്യതകൾ കണ്ടെത്തി അസംപ്ഷൻ എയുപി സ്കൂളിലെ ഒന്നാം തരം വിദ്യാർഥികൾ.
മുട്ടത്തോടിൽ ചിത്രം വരയ്ക്കൽ, എന്റെ കുഞ്ഞു പുസ്തകം, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു, തുടങ്ങിയവയുടെ പ്രദർശനം ഒരുക്കി ഓരോ പഠന സന്ദർഭവും ആഘോഷമാക്കുകയാണ് ഒന്നാം ക്ലാസുകാർ.
കലാ വിദ്യാഭ്യാസം, സൗന്ദര്യാത്മക സർഗാത്മക വികാസം എന്നിവ സാധ്യമാക്കിക്കൊണ്ട് ഒന്നാമതായി ഒന്നാംതരം മുന്നേറിക്കൊണ്ടിരിക്കുന്നു. ഹെഡ്മാസ്റ്റർ സ്റ്റാൻലി ജേക്കബ് കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ ഷെറിൻ തോമസ്, അഞ്ജലി തോമസ്, സിസ്റ്റർ ലിൻസി പോൾ,ദിവ്യ എ.പി എന്നിവർ നേതൃത്വം നൽകി .

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം