കാവുംമന്ദം:വർഗീസ് വൈദ്യർ പെയ്‌ൻ ആൻഡ് പാലിയേറ്റീവിന്റെ തരിയോട് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തുറന്നു. മന്ത്രി ഒ.ആർ കേളു ഉദ്‌ഘാടനം ചെയ്‌തു. പാലിയേറ്റീവ് കമ്മിറ്റി ചെയർമാൻ ജെയ്സൺ ജയിംസ് അധ്യക്ഷനായിരുന്നു. ഇന്റർനാഷണൽ ഇൻവിറ്റേഷൻ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് മീറ്റിൽ സ്വർണമെഡലുകൾ നേടിയ മാത്യു വലിയനിരപ്പിൽ, കെ സി സുരേഷ് എന്നിവരെയും ഡോക്‌ടറേറ്റു നേടിയ ശരണ്യ, എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ സഞ്ചാരി ടി ജെ മാഴ്‌സ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.സൈദ്, ജോബിസൺ ജെയിംസ്, ഏരിയാ സെക്രട്ടറി സി.യൂസഫ്, എരിയാ കമ്മിറ്റി അംഗങ്ങളായ കെ.എൻ ഗോപിനാഥൻ, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.ടി ജോസഫ് സ്വാഗതവും പാലിയേറ്റീവ് കമ്മിറ്റി കൺവീനർ ശാന്തി അനിൽ നന്ദിയും പറഞ്ഞു.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.