ഈടില്ലാതെ 20 ലക്ഷം വരെ വായ്പ: എന്താണ് മുദ്രാ ലോൺ; അർഹത ആർക്കൊക്കെ; വിശദാംശങ്ങൾ

മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്ത് തിരിച്ചടച്ചവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായി 2015ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പി.എം.എം.വൈ. ശിശു, കിഷോർ, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. 20 ലക്ഷം രൂപ വരെ മുദ്രയുടെ പരിധി ഉയർത്തിയതോടെ സംരംഭകർക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

മുദ്ര യോജന പ്രകാരം ഇതുവരെ 10 ലക്ഷം രൂപ വരെയാണ് വാഗ്ദാനം ചെയ്തിരുന്നത്, എന്നാല്‍ ഇനി മുതല്‍ വായ്പാ തുക 20 ലക്ഷമായി മാറും. തിരിച്ചടവ് കാലാവധി 5 വർഷം വരെയാണ്, കൂടാതെ പ്രോസസ്സിംഗ് ഫീസായി നാമമാത്രമായ തുക കൂടി ഈടാക്കും. ഈ വായ്പാ സ്‌കീമില്‍ പലിശ നിരക്കുകള്‍ ഓരോ ബാങ്കിനും അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.

പിഎംമുദ്ര യോജനയ്ക്ക് കീഴില്‍ ലഭ്യമായ വായ്പകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിശു വായ്പ, കിഷോർ വായ്പ, തരുണ്‍ വായ്പ എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. ശിശു വായ്പയ്ക്ക് കീഴില്‍ 50,000 രൂപ വരെയാണ് അനുവദിക്കുക. കിഷോർ വായ്പ പ്രകാരം 50,000 മുതല്‍ 5 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. തരുണ്‍ വായ്പയ്ക്ക് കീഴില്‍ ഇതുവരെ 10 ലക്ഷം രൂപ വരെയായിരുന്നു നേടാമായിരുന്നത്. ഇതിന് മാറ്റം വരാൻ ഇടയുണ്ട്.

പിഎം മുദ്ര സ്‌കീമിന് കീഴില്‍, ചെറുകിട കടയുടമകള്‍ക്കും പഴവർഗങ്ങള്‍ക്കും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കും മറ്റ് ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പാ സൗകര്യം ലഭ്യമാണ്. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, നിങ്ങള്‍ക്ക് ആധാർ കാർഡ്, പാൻ കാർഡ്, റസിഡൻഷ്യല്‍ പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബിസിനസ് സർട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് ആവശ്യം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.