വെള്ളമുണ്ട എട്ടേനാല് മുണ്ടക്കൽഉന്നതിയിലെ രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് മുലപ്പാൽ ശ്വാസകോശത്തിൽ കുരുങ്ങിയത് മൂലമെന്ന് പോ സ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. രാജുവിന്റെയും, ശാന്തയു ടേയും മകനാണ് ഇന്ന് രാവിലെ വീട്ടിൽ വെച്ച് മരിച്ചത്. പിതാവ് പിഞ്ചുകുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പുറംലോകം അറിഞ്ഞത്. മദ്യലഹരിയിലായിരുന്ന രാജു ഇന്നലെ രാത്രി മുഴുവൻ വീട്ടിൽ പ്രശ്‌നമുണ്ടാക്കിയിരു ന്നതായും ഇതിനിടയിൽ ചവിട്ടേറ്റാണ് കുഞ്ഞ് മരിച്ചതെ ന്നുമായിരുന്നു വീട്ടുകാർ പരാതിപ്പെട്ടിരുന്നത്. കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഉന്നതിയിലെത്തിയ വെള്ളമുണ്ട പോലീസ് കുഞ്ഞിനെ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ എത്തി ച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ ശരീരത്ത് മുറിവോ പ്രത്യക്ഷ പരിക്കുകളോ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം വ്യക്തമായത്. എന്നാൽ ആരോപണമുയർന്ന പശ്ചാത്തലത്തിൽ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലൂട്ടുന്നതിനിടയിൽ ശാന്തയെ പല തവണ രാജു മർദിച്ചതായി പരാതിയുണ്ട്. സംഭവത്തെകുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ







