ഉരുള്‍പൊട്ടലില്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ ലഭ്യമാക്കാൻ മേപ്പാടി ഗവ ഹയർസെക്കൻഡറി സ്കൂളിൽ നാളെ (ഓഗസ്റ്റ് 16) അദാലത്ത് സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ ബാങ്കുകളുടെയും നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ അനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള തടസ്സം നീക്കുന്നതിനാണ് ബാങ്ക് അദാലത്ത് സംഘടിപ്പിക്കുന്നത്. ദുരന്തബാധിതരായവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. വിവിധ ക്യാമ്പുകളിൽ താമസിക്കുന്ന ദുരന്തബാധിതതരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്