ഉരുൾപൊട്ടലിൽ ദുരന്തത്തിൽ വാഹനങ്ങൾ ഉൾപ്പെടെ നാശനഷ്ടം സംഭവിച്ചവർക്ക് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി തീർപ്പാക്കിയ ഇൻഷുറൻസ് ക്ലെയിമുകൾ കളക്ടർ ഡി.ആർ മേഘശ്രീ കൈമാറി . ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ജനറൽ മാനേജർ എസ് ശ്രീദേവി നായർ, ഡപ്യൂട്ടി ജനറൽ മാനേജർ ജോയ്സി സതീഷ്, റീജിയണൽ മാനേജർ അജുൽ രാജ് പി.എൻ എന്നിവർ പങ്കെടുത്തു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്