പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഷെഡ് വഴി പോകേണ്ടതാണ്.പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താന്നിതെരുവ് വഴി പോകേണ്ടതാണ്. മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോകേണ്ടതാണ്. നാളെ വൈകീട്ട് 4 മണി മുതൽ ടൗണിന്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.

പൊഴുതന അച്ചൂരിൽ പുലിയുടെ ആക്രമണം
പൊഴുതന അച്ചൂരിൽ പുലി ഇറങ്ങി. പശുക്കിടാവി നെ കൊലപ്പെടുത്തി. മറ്റൊരു പശുക്കിടാവിനെ ആ ക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. മുജീബ് (കുട്ടിപ്പയുടെ) തൊഴുത്തിൽ ആണ് പുലി ആക്രമ ണം നടത്തിയത്. വനം വകുപ്പ് പുലിയെ പിടികൂടാ







