കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കിയില്ല; 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

അന്തിമമായി രോഗികളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഒരിക്കലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അടിയന്തര സാഹചര്യങ്ങളിലാണ് 108 ആംബുലന്‍സിന്റെ സേവനം ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്റെ പ്രാധാന്യം മനസിലാക്കി സര്‍ക്കാര്‍ ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് ഉത്തരവില്‍ പറഞ്ഞു.

കനിവ് 108 ആംബുലന്‍സ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിക്കാനുള്ള പ്രായോഗികത സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാന്‍ വൈകിയതു കാരണം ജീവനക്കാരില്‍ ഒരു വിഭാഗം സേവനം നിര്‍ത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

2024 ജൂലൈ 27 വരെ കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ 108 ആംബുലന്‍സ് നടത്തുന്നതിന് കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന് ലഭിച്ചില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ 75.50 കോടി നടത്തിപ്പ് കമ്പനിക്ക് നല്‍കാനുണ്ടായിരുന്നു. ഇത് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാനും ജീവനക്കാരില്‍ നിന്നും നിസഹകരണമുണ്ടാകാനും കാരണമായി.

കനിവ് 108 ആംബുലന്‍സ് സര്‍വ്വീസ് പബ്ലിക് യൂട്ടിലിറ്റിയായി പ്രഖ്യാപിച്ച് എസ്മ നിയമത്തിന് കീഴില്‍ കൊണ്ടുവരണമെന്ന ആവശ്യത്തിന്റെ പ്രായോഗികതയും നയപരമായ തീരുമാനവും സര്‍ക്കാരാണ് പരിഗണിക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. അനീഷ് മണിയന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

മുത്തങ്ങ കല്ലൂരിൽ വാഹനാപകടം സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു.

മുത്തങ്ങ: വയനാട് മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര് ദാരുണമായി മരണപ്പെട്ടു. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), കോഴിക്കോട് രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ഇന്ന്

പനമരത്ത് പടക്കംപൊട്ടി യുവാവിന് പരിക്കേറ്റു.

പനമരം : ചുണ്ടക്കുന്നില്‍ പടക്കംപൊട്ടി യുവാവിന് കൈക്ക് പരിക്കേറ്റു. ചുണ്ടക്കുന്ന് സ്വദേശി ജലീലിനാണ് പരിക്കേറ്റത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. Facebook Twitter

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് , സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംസ്ഥാന

പടിഞ്ഞാറത്തറ കിരാതമൂർത്തി ക്ഷേത്ര തിറമഹോത്സവം ഇന്ന് തുടങ്ങും

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കിരാതമൂർത്തി ക്ഷേത്ര തിറമഹോത്സവം ഇന്ന് തുടങ്ങും. മാർച്ച് 11 മുതൽ 15 വരെയാണ് മഹോത്സവം. മാർച്ച് 11 ന് രാവിലെ ഉഷ പൂജ, ഗണപതി ഹോമം, 10 മണിക്ക് കോടിയേറ്റം, 10.30

കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കിയില്ല; 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : 108 ആംബുലന്‍സ് ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ യഥാസമയം കമ്പനിക്ക് നല്‍കാത്തതു കൊണ്ടാണ് ജീവനക്കാര്‍ക്ക് ശമ്പളം

സ്ഥാനാർത്ഥി നിർണ്ണയ ചർച്ച; അവസാനഘട്ടത്തിലും സമ്മർദ്ദവുമായി എംപിമാർ, സീറ്റിനായി കെ സുധാകരനും അടൂർ പ്രകാശും

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ വട്ട ചര്‍ച്ചകള്‍ ദില്ലിയില്‍ പുരോഗമിക്കുമ്പോള്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന പാര്‍ട്ടി ധാരണ തള്ളി കെ സുധാകരനും അടൂര്‍ പ്രകാശും. ആരും സ്വയം സ്ഥാനാര്‍ത്ഥിയാകേണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ചാല്‍ ശാസന നേരിടേണ്ടി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.