ഓടുകയോ വർക്കൗട്ട് ചെയ്യുകയോ ചെയ്താൽ നമ്മുടെ ഹൃദയമിടിപ്പ് വർധിക്കും. ഇത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ അസാധാരണമായ തരത്തിൽ ഹൃദയമിടിപ്പുണ്ടായാലോ? പിന്നാലെ നെഞ്ചുവേദന കൂടി വന്നാൽ എന്ത് ചെയ്യും? മേരിലാൻഡിൽ അനസ്‌തേഷ്യോളജി ഫിസിഷനായ ഡോ കുനാൽ സൂദ് ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്ന് പറഞ്ഞു തരികയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ.
heart health
ഇത്തരം അവസ്ഥയെ ‘സുപ്രവെൻട്രിക്കുലാർ ടക്കികാർഡിയ’ (SVT) എന്നാണ് പറയുന്നത്. ഹൃദയമിടിപ്പ് പെട്ടെന്ന് വർധിക്കുന്ന അവസ്ഥ, ഒരു മിനിറ്റിൽ 170 തവണ അല്ലെങ്കിൽ അതിൽ കൂടുതൽ തവണ ഹൃദയമിടിക്കും. പതിയെ ഈ ഹൃദയമിടിപ്പ് കൂടി കൂടി വരും.
ഹൃദയത്തിന്റെ മുകളിലെ അറയിലുണ്ടാവുന്ന ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടിന്റെ ഫലമാണിതെന്നാണ് ഡോ സൂദ് ചൂണ്ടിക്കാട്ടുന്നത്. ഹൃദയമിടിപ്പിന് കാരണമാകുന്ന നാഡീ വ്യവസ്ഥയെ ഇത് സ്വാധീനിക്കും. ഇതോടെ ഹൃദയമിടിപ്പ് സാധാരണയിലും കൂടാനിടയാവും. വ്യായാമം, ഡീഹൈട്രേഷൻ, ഉറക്കക്കുറവ്, കഫീൻ പോലുള്ളവയിലെ സ്റ്റിമുലന്റ്‌സ് എന്നിവയാണ് ഇത്തരം അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നത്. ഇതിനാൽ ഓടുമ്പോഴോ വർക്ക്ഔട്ടുകൾ ചെയ്യുമ്പോഴോ ഈ അവസ്ഥ ഉണ്ടാകാം.
ഇത്തരം സാഹചര്യങ്ങളിൽ ആദ്യം ഓർക്കേണ്ടത് നിങ്ങൾ എന്താണോ ചെയ്ത് കൊണ്ടിരുന്നത്, അത് അവസാനിപ്പിച്ച് വിശ്രമിക്കുക എന്നതാണ്. സമാധാനമായി ഇരിക്കാൻ ശ്രമിക്കണം. ചിലപ്പോൾ വേഗസ് നെർവ് ആക്ടീവേറ്റാകുന്നതോടെ ഹൃദയമിടിപ്പ് പഴയപടിയാകും. മുഖത്തേക്ക് കുറച്ച് തണുത്ത വെള്ളം തളിക്കുക, പതിയെ ദീർഘമായി ശ്വാസമെടുക്കുക, ശാന്തമായിരിക്കുക എന്നിവ ചെയ്യാം.
heart health
ഇത്തരം സാഹചര്യം ജീവന് ഭീഷണിയല്ലെങ്കിലും ഹൃദയമിടിപ്പിന്റെ വേഗത കുറഞ്ഞില്ലെങ്കിലോ ഒപ്പം നെഞ്ച്‌വേദന, തലകറക്കം, ശ്വാസംമുട്ട്, ബോധക്ഷയം എന്നിവ ഉണ്ടാവുകയോ ചെയ്താല്‍ ചികിത്സ തേടണം.








