രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ വൺ കമ്മ്യൂണിറ്റി’ പ്രോജക്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.
​സ്കൂളിലെ 85 കേഡറ്റുകൾ ചേർന്ന് പ്രദേശത്തെ അയൽക്കൂട്ടങ്ങളിലും വീടുകളിലുമായി രക്തദാന ബോധവൽക്കരണ ക്യാമ്പയിൻ നടത്തും. ചടങ്ങിൽ വെച്ച് പനമരം പഞ്ചായത്ത് വാർഡ് മെമ്പറും SPC കേഡറ്റ് മാനവിന്റെ അമ്മയുമായ ശ്രീമതി അജിഷ തന്റെ രക്തദാന സമ്മതപത്രം കൈമാറി പദ്ധതിയുടെ ആദ്യ പ്രവർത്തനത്തിന് തുടക്കമിട്ടു.
​ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന സജി, വാർഡ് മെമ്പർ ഷാജി കോവ എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ശ്രീനിവാസൻ സാറിനെ ചടങ്ങിൽ ആദരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരുടെയും ഡ്രിൽ ഇൻസ്ട്രക്ടറുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പ് കേഡറ്റുകൾക്ക് പുതിയ ഊർജ്ജമായി.

പൊഴുതന അച്ചൂരിൽ പുലിയുടെ ആക്രമണം

പൊഴുതന അച്ചൂരിൽ പുലി ഇറങ്ങി. പശുക്കിടാവി നെ കൊലപ്പെടുത്തി. മറ്റൊരു പശുക്കിടാവിനെ ആ ക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്‌തു. മുജീബ് (കുട്ടിപ്പയുടെ) തൊഴുത്തിൽ ആണ് പുലി ആക്രമ ണം നടത്തിയത്. വനം വകുപ്പ് പുലിയെ പിടികൂടാ

കെഎസ്ആര്‍ടിസിയില്‍ ഇനി കുറഞ്ഞ നിരക്കില്‍ കുപ്പിവെള്ളം; രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പുറത്തുകിട്ടുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കും. ഒരു കുപ്പി വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉടന്‍

മദ്യലഹരിയിൽ തർക്കും; യുവാവിന് വെട്ടേറ്റു.

പിലാക്കാവ്: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു. കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ മാനന്തവാടി പിലാക്കാവ് അടി വാരത്തായിരുന്നു സംഭവം. തലയ്ക്കടക്കം

കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു.

ബത്തേരി : കൊളഗപ്പാറയിൽ കാറിടിച്ച് കാൽ നടയാത്രികൻ മരിച്ചു. കുഴൽക്കിണർ നിർമ്മാണ ജോലിക്കായി എത്തിയ ഛത്തീസ്ഗഢ് സ്വദേശി വസന്തകുമാറാണ് മരണപ്പെട്ടത്. മൃതദേഹം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Facebook Twitter WhatsApp

മദ്യപാനത്തിന് ശേഷം വയറുവേദനയുണ്ടോ?

ആഘോഷങ്ങളുടെ സമയമാണ് കടന്നുപോകുന്നത്. സന്തോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കള്‍ക്കള്‍ക്കൊപ്പം അല്‍പ്പം മദ്യപിക്കുന്നവരും സ്ഥിരമായി മദ്യപിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. മദ്യപാനം പല രോഗങ്ങളിലേക്ക് വഴിതെളിക്കുമെങ്കിലും വയറിനുണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകളുണ്ട്. വയറുവേദന, ഗ്യാസ്ട്രബിള്‍ അസിഡിറ്റി എന്നിവയൊക്കെ അതിന്റെ

കഫ് സിറപ്പ് വിൽപന; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്ത്

കഫ് സിറപ്പ് വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഡ്രഗ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വിജ്ഞാപനത്തിൽ 30

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.