പിലാക്കാവ്: മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.
കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ മാനന്തവാടി പിലാക്കാവ് അടി വാരത്തായിരുന്നു സംഭവം. തലയ്ക്കടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങ ളിൽ മാരക മുറിവേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി എസ് ഐ എം.സി പവനനും സംഘവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പന്തൽ പണി ക്കാരനായ രജീഷ് സുഹൃത്തായി ബിജുവിൻ്റെ വീട്ടിൽ പോകുകയും അവിടെ വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ പണമിടപാട് സംബന്ധിച്ച് തർക്കമുണ്ടാകുകയും ബിജു രജീഷിനെ വെട്ടുകയുമായിരുന്നെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. സംഭവ ശേഷം ബിജുതന്നെയാണ് വിവരം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്തം വാർന്ന് അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡി ക്കൽ കോളേജിലെത്തിച്ചു. അവിടെ നിന്നും പ്രാഥമിക ചികിത്സ നൽ കിയ ശേഷം വിദഗ്ധ ചികിത്സാർത്ഥം കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു. ബിജുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







