പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പേരിൽ നിന്നും നല്ലൊരു പേര് ബ്രാൻഡിക്ക് നൽകും. പാലക്കാട് ഡിസ്ലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി നിർമ്മിക്കുന്നത്. ഈ ബ്രാൻഡിക്കാണ് പേരും ലോഗോയും ആവശ്യപ്പെടുന്നത്. ഈ മാസം 7 നകം ലോഗോയും പേരും നൽകണമെന്നും തെരെഞ്ഞെടുക്കുന്ന പേര് നിർദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി അറിയിച്ചു

യാത്രയയപ്പ് നൽകി
കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്







