കഫ് സിറപ്പ് വിൽപന; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം, കരട് വിജ്ഞാപനം പുറത്ത്

കഫ് സിറപ്പ് വിൽപനയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനം. ഡ്രഗ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്തുകൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വിജ്ഞാപനത്തിൽ 30 ദിവസം വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം.

മധ്യപ്രദേശിൽ വിഷാംശം അടങ്ങിയ കഫ് സിറപ്പുകൾ കഴിച്ചു 20ലധികം കുട്ടികൾക്ക് ജീവൻ നഷ്ടമായതിന് പിന്നാലെയാണ് വില്പനയിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ കേന്ദ്രം ആലോചിക്കുന്നത്. ഡ്ര​ഗ്സ് റൂൾസിലെ ഷെഡ്യൂൾ കെ ലിസ്റ്റിൽ നിന്നും സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ നീക്കം ചെയ്യുന്നതാണ് കരട് വിജ്ഞാപനം. 30 ദിവസത്തിനകം പൊതുജനങ്ങൾക്കും അഭിപ്രായങ്ങൾ അറിയിക്കാം.

വിജ്ഞാപനം നടപ്പിലായാൽ ചുമ സിറപ്പുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്നും ലഭിക്കില്ല. മരുന്നുകളുടെ നിർമ്മാണത്തിലും നിയന്ത്രണങ്ങൾ ഉണ്ടാകും. മധ്യപ്രദേശിൽ കുട്ടികൾ മരിച്ച പശ്ചാത്തലത്തില്‍ പരിശോധന കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നേരത്തെ നിർദേശം നൽകിയിരുന്നു. മരണത്തിനിടയാക്കിയ ശ്രേഷ്ൻ ഫാർമസ്യൂട്ടിക്കൽസ് എന്ന നിർമാണ കമ്പനി പൂട്ടാനും സർക്കാർ ഉത്തരവിട്ടിരുന്നു.”

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി,

2026 മാർച്ചില്‍ 500 രൂപ നോട്ട് പിന്‍വലിക്കുമോ?

സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വാർത്തകളും റിപ്പോർട്ടുകളും എല്ലായിപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ ഇതിലൂടെ നടക്കുന്ന വിപുലമായ പ്രചരണങ്ങൾ പലരെയും ആശങ്കയിലാക്കുന്നതാണ് സ്ഥിരമായി കണ്ടുവരുന്ന രീതി. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ വൃത്തങ്ങൾക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യവും ഉണ്ടാവും. അത്തരത്തിലൊരു

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ എട്ട് അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവി, അനുബന്ധ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍

വൈദ്യുതി മുടങ്ങും

കൂട്ടമുണ്ട സബ് സ്റ്റേഷൻ ഭാഗത്ത് ഫീഡർ അറേജ്മെൻ്റ് വർക്ക് നടക്കുന്നതിനാൽ ഓടത്തോട്,കണ്ണം ചാത്ത്, ഓടത്തോട് പമ്പ്, പോടാർ എന്നിവിടങ്ങളിൽ നാളെ രാവിലെ 8 മണി മുതൽ വൈകീട്ട് 6.30 വരെ പൂർണ്ണമായയോ ഭാഗികമായോ വൈദ്യുതി

ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.

മലവയൽ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും,ജനപ്രതിനിധി കളെ ആദരിക്കലും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സുനീറ ഹാരിസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.