ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്റ്റഡീസും തിരുവനന്തപുരം ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീ പ്രവർത്തർക്കുള്ള കാറ്ററിങ് മേഖലയിലെ പരിശീലനം സമാപിച്ചു. സമാപന ചടങ്ങ് വയനാട് ജില്ല കുടുംബശ്രീ മിഷൻ കോർഡിനേറ്റർ സാജിത പി ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരംഭകരുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള പരിശീലനങ്ങൾ ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങൾക്കാണ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്റ്റഡീസ് പുളിയാർ മലയിൽ പരിശീലനം നൽകിയത്. കുടുംബശ്രീയുടെ ഭാഗമായുള്ള പിങ്ക് കഫേ, കേരള കഫേ എന്നീ യൂണിറ്റുകളിൽ ഉള്ളവർക്ക് ആയിരുന്നു പരിശീലനം ലഭിച്ചത്. വയനാട് കുടുംബശ്രീ ജില്ലാ അഡിഷണൽ മിഷൻ കോഡിനേറ്റർമാരായ ഹാരിസ്, മുരളി, വത്സൻ പ്രദീപ് ജില്ലാ പ്രോഗ്രാം മാനേജർ മാരായ ഷീന , ജുബിൻ തുടങ്ങിയവർ സംസാരിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂഷൻ കോഡിനേറ്റർ അഖിൽ കുര്യൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ മാനേജർ ആദിത്യ സ്വാഗതവും ഓപ്പറേഷൻ കോഡിനേറ്റർ കണ്ണദാസൻ നന്ദിയും പറഞ്ഞു.

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം