പുണെയില്‍ പട്ടാപ്പകല്‍ അഞ്ചുലക്ഷം രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കില്‍ നിന്ന് മടങ്ങുമ്ബോള്‍ ദമ്ബതികള്‍ കടയില്‍ വടപാവ് കഴിക്കാൻ നിർത്തിയപ്പോഴായിരുന്നു സംഭവം. മോഷണം സമീപത്തെ സിസിടിവിയില്‍ പതിഞ്ഞു. ദമ്ബതികള്‍ വണ്ടി നിർത്തി, ഭക്ഷണം കഴിക്കാനായി സ്കൂട്ടർ റോഡരികില്‍ പാർക്ക് ചെയ്തു. പുരുഷൻ കടയിലേക്ക് കടക്കുമ്ബോള്‍ സ്ത്രീ സ്കൂട്ടറിന് സമീപം കാത്തുനില്‍ക്കുന്നു.
https://twitter.com/pulse_pune/status/1829510460917641330?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1829510460917641330%7Ctwgr%5Ea098a49f54f3781b7a378407512993e51cc152af%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D110149
നിമിഷങ്ങള്‍ക്കകം മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയയാള്‍ റോഡില്‍ എന്തോ വീണതായി സ്ത്രീയെ ചൂണ്ടിക്കാട്ടി.വയോധിക സാധനം എടുക്കാൻ കുനിഞ്ഞപ്പോള്‍ തന്നെ വെള്ള ഷർട്ടിട്ടയാള്‍ സ്കൂട്ടറില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ തട്ടിയെടുത്ത് ഓടിപ്പോയി. പിന്നാലെ ഓടിയ സ്ത്രീ സഹായത്തിനായി നിലവിളിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു