പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ.എൽ.പി സ്കൂളിന് പി.ഡബ്ല്യു.ഡി
പുതുതായി നിർമ്മിച്ച് നൽകിയ ടോയ്ലെറ്റ് ബ്ലോക്ക് വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.പി നൗഷാദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ ജോസ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജസീല ഉറത്ത്, വാർഡ് മെമ്പർമാരായ ബഷീർ ഈന്തൻ, അനീസ് കെ, സജി, റഷീദ് വാഴയിൽ, സ്കൂൾ പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







