പനമരം: മൂന്നാമത് പള്ളിമുക്ക് പ്രീമിയർ ക്രിക്കറ്റ്ലീഗ് ടൂർണമെന്റ്റ് പനമരം ഫിറ്റ്കാസ സ്റ്റേഡിയത്തിൽ വെച്ചു നടന്നു. ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. മദ്യത്തിനും മാരക മയക്കുമരുന്നിനും അടിമപ്പെടുന്നവരുടെ എണ്ണം അധികരിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മ കളിലൂടെ യുവാക്കളെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തിൽ വളർത്തി എടുക്കാൻ ഇത്തരം ടൂർണമെൻ്റ് വഴി സാധിക്കുമെന്ന് ലത്തീഫ് മേമാടൻ അഭിപ്രായപ്പെട്ടു. രക്ഷധികാരി ഷാഫി പി.കെ, പ്രസിഡൻ്റ് ശാഹുൽ മൊട്ടമ്മൽ, സെക്രട്ടറി നിസാർ താഴെക്കണ്ടി, കുട്ടു സിറാജ്, ഫസലുൽ ആബിദ്, റഷീദ് മുളപ്പറമ്പത്, അസീസ് ഇ.ടി തുടങ്ങിയവർ സംസാരിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ