മുണ്ടക്കൈ- ചൂരൽമല മേഖലയിലെ ദുരിതബാധിതരായ തൊഴിലാളികൾക്ക് ഇന്ന് (സെപ്തംബർ 2) രാവിലെ 11 ന് മേപ്പാടി സെൻ്റ് ജോസഫ് ഓഡിറ്റോറിയത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ധനസഹായം വിതരണം ചെയ്യും. ടി. സിദ്ദിഖ് എം.എൽ.എ അധ്യക്ഷനാവുന്ന പരിപാടിയിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ. ശ്രീലാൽ, റീജണൽ ജോയിൻ്റ് ലേബർ കമ്മീഷണർ എം. ഷജീന, ലേബർ വെൽഫെയർ ഫണ്ട് കമ്മീഷണർ കെ.എൽ സതീഷ് കുമാർ, പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ പി.ആർ ശങ്കർ, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ. പ്രമോദ്, ഹാരിസൺ മലയാളം ലിമിറ്റഡ് ജനറൽ മാനേജർ ബെനിൽ ജോൺ, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ബി.എം.എസ്, കെ. ഡി.പി.എൽ.സി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







