സ്കൂൾ വിദ്യാർ ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പനമരം പഴയ നടവയൽ റോഡിൽ ചിക്കൻ കടയിലെ ജീവനക്കാരനായ നെല്ലിയമ്പം നെൽറോട്ടിൽ വീട്ടിൽ യൂസഫ് മകൻ അനസ്(20) എന്നയാളെ മാനന്തവാടി എസ്.എം.എസ് ഡിവൈഎസ്.പി എം. എം അബ്ദുൽ കരീം അറസ്റ്റ് ചെയ്തു. പനമരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലായത്. വിദ്യാർ ത്ഥിനിയെ പരിചയപ്പെടുകയും തുടർന്ന് സൗഹൃദം നടിച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പട്ടികജാതി വിഭാഗക്കാരിയാണ് കുട്ടി. അനസിനെ കോടതി റിമാന്റ് ചെയ്തു.

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്നിക്കൽ ഹൈസ്കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







